കുമാരികളെ തേടി കന്യാകുമാരിയിലേക്ക് : ഭാഗം 1

   
              യാത്രകൾ പലതും ഞാൻ പോയിട്ടുണ്ടെങ്കിലും പോയതിൽ വെച്ച് കിടിലൻ എക്സ്പീരിയൻസ് തന്ന മറ്റൊരു യാത്രകളും ഉണ്ടായില്ല എന്നുവേണം പറയാൻ , ക്ലാസ്സ് തീരും മുമ്പേ കോളേജിൽ നിന്നിറങ്ങിയ ഞാൻ കന്യാകുമാരി വരെ പോയ യാത്ര ; വ്യക്തമായ പ്ലാൻ ഇല്ലായെന്നു മാത്രമല്ല , എങ്ങനാ .. ? എങ്ങോട്ടാ .. ? എന്നൊക്കെയുള്ള എന്റെ ഒരു ചോദ്യത്തിനു പോലും ഉത്തരമില്ലാതിരുന്ന യാത്ര !!!

യാത്ര വിശേഷങ്ങളിലേക്ക് ,

        ക്ലാസിൽ " Graph theory and combinatorics " , സുബിൻ സാറിന്റെ അതിഗംഭീര ക്ലാസ് , അതും ഉച്ചയ്ക്ക് ശേഷമുള്ള രണ്ടുമണിക്കൂർ തുടരെ ! പറയണോ പിന്നെ ഞങ്ങളുടെ അവസ്ഥ !!! . തുടക്കം മുതലേ ശ്രദ്ധിക്കാത്തതു കൊണ്ടാണോ എന്തോ എന്റെ ' കിളി ' പോയിക്കിടക്കുവാണ്. അല്ലേലും graph theory ന്ന് കേൾക്കേണ്ട താമസം ഞങ്ങളുടെ 'കിളി'കൾ എത്തേണ്ടടത്ത് എത്തിക്കാണും !! കഴിഞ്ഞ സെമസ്റ്ററിലും ഇതുപോലെ ത്തന്നെ കിളിപോകുന്ന ഒരു സംഭവമായിരുന്നു സുബിൻ സാറിന്റെ തന്നെ Discreet computational structures. യൂണിവേഴ്സിറ്റി പരീക്ഷാതലേന്ന് അന്ന് പറന്നുപോയ ആ കിളിയെ ഒന്ന് മെരുക്കിയെടുക്കാൻ ഒരുപാട് കഷ്ടപ്പെട്ടു , അതിന് ഫലവും കണ്ടു ആ പ്രാവശ്യം ചാടികളടന്ന കടമ്പകളുടെ കൂട്ടത്തിൽ ഇവനും കൂടി !!

        ഞങ്ങളുടെയൊക്കെ കിളികളെയും പറത്തി സാർ ക്ലാസ് വിട്ടിറങ്ങുന്നതിന്റെ കുറച്ച് മുന്നേ ..

പിൻ സീറ്റിൽ നിന്നുള്ള നദീമിന്റെ വിളി

     " സാലീ ... ജിൻഷാദ്ക്കക്ക് നിന്നെ അത്യാവശ്യമായി കാണണം , നിന്നെ കണ്ട് അങ്ങേരുടെ ഏതോ പ്രശ്നം പരിഹരിക്കാൻ ആണ് പോലും .... !! " എന്നെ ഫോണിൽ വിളിച്ചിട്ട് കിട്ടാഞ്ഞിട്ട് നദീമിനെ വിളിച്ചതോ മെസേജ് അയച്ചതോ ആയിരിക്കണം .

 " അതിന് മൂപ്പരെവിടെ ?? "

" താഴെ ചേച്ചിന്റെ പീടിയേൽ കാണും !! "

ജിംഷാദ്ക്കയെ കുറിച്ച് വളരെ ലളിതമായി പറഞ്ഞാൽ
" സപ്ലികൾക്ക് പുറമെ , ഒരു പറ്റം സഹോദരങ്ങളെ GECW എന്ന അയൽവീട്ടിൽ ബാക്കി വെച്ചു പോയ Ex-GECWian , ചളിയൻ , വെറും രണ്ട് വർഷത്തെ സീനിയോറിറ്റി !!! "

            സംഗതി ജിംഷാദ്ക്കന്റെ വല്ല ഉടായിപ്പും ആയിരിക്കും എന്ന് മനസ്സിൽ കണ്ട ഞാൻ ക്ലാസിലിരുന്ന ക്ഷീണിച്ചത് കൊണ്ട് മാത്രം ക്ലാസ്സ് വിട്ടിറങ്ങാമെന്നും ജിംഷാദ്ക്കാനെ കാണാമെന്നുമുള്ള തീരുമാനത്തിലെത്തി. ഞാൻ ഇറങ്ങും മുമ്പേ Theory of computations ന്റെ ജൂലിയ മിസ്സ് ക്ലാസ്സിൽ !!!

       മിസ്സ് കാണുന്നോ ഇല്ലയോ ഒന്നും നോക്കിയില്ല ! പിൻവാതിൽ വഴി നൈസായി സ്കൂട്ടായി !!!!

ശേഷം , താഴെ ചേച്ചീടെ പീടിയേടെ മുമ്പിൽ ....

        അവിടെ തെരുവ് പട്ടികളായ ഉസ്മാനും സുലൈമാനും മാത്രം !!
          ജിംഷാദ്ക്കയുടെ പൊടി പോലും ഇല്ല !!!
ക്ലാസ് കട്ട് ചെയ്ത് ഇറങ്ങിയതും പോര 'ചളിമോനെ' കാണാനും ഇല്ല .... !!

" ജിൻഷുക്കാ ... ഇങ്ങളെന്തിയെ ... ? " സാധാരണ ചേച്ചിന്റെ പീടിയേന്റെ അടുത്തൊന്നും ജിയോക്ക് കവറേജ് കിട്ടാത്തതാണ് , ഇന്നെന്തോ കിട്ടിപ്പോയത് കൊണ്ട് വിളിച്ച് ചോദിക്കാൻ പറ്റി .

" ഡാ ... ഞാൻ 'ചുങ്ക'ത്താ ! നീ പെട്ടന്ന് ഇങ്ങട് വാ ... കിട്ടുന്ന വണ്ടിക്ക് കേറിക്കോ !!! "

            പേഴ്സിൽ, പത്തു രൂപയുടെയും അഞ്ചു രൂപയുടെയും ഓരോ നോട്ട് , ഒരു ATM കാർഡ് , പിന്നെ കുറച്ച് KSRTC ടിക്കറ്റുകളും മാത്രം !! ഉമ്മച്ചി ഇന്നലെ വിളിച്ചപ്പോഴാണ് ഹോസ്റ്റൽ ഫീ യുടെ കാര്യം സൂചിപ്പിച്ചത് , ഇക്കാക്കമാർ ആരെങ്കിലും ഫീ ഡെപ്പോസിറ്റ് ചെയ്തെങ്കിൽ അതെടുക്കാമെന്ന ഉദ്ദേശത്തിലും കൂടെ ചുങ്കത്തേക്ക് വണ്ടി കേറാൻ നിന്നു . ഒന്നോ രണ്ടോ ബൈക്കുകൾക്കേ ലിഫ്റ്റ് കാണിച്ചുള്ളൂ , അവയൊട്ട് നിർത്തിയതുമില്ല ! അധികം വൈകാതെത്തന്നെ വന്ന KSRTC യിൽ ചുങ്കത്ത് ചെന്നിറങ്ങി ... !

         ബസ് ഇറങ്ങുന്നിടത്തുള്ള ഇലക്ട്രിക്ക് പോസ്റ്റ് വെച്ചുള്ള ആ കുഞ്ഞു ഇരിപ്പിടത്തിൽ മൂന്നാമനായ നമ്മടെ ചങ്ക് ബ്രോ ' അസ്‌ലം' .

  " ജിൻഷുക്ക ഇവനേം വിളിച്ചു കാണും " ഞാൻ ഊഹിച്ചു !

ദോണ്ടേ ... സാക്ഷാൽ ചളിമോൻ അപ്പുറത്ത് നിന്നും സ്ലോ മോഷനിൽ നടന്നു വരുന്നു !!! എന്റെ അടുത്ത് വന്ന രണ്ടു പഹായന്മാരും വന്ന് ഇരുവശത്തു നിന്നും കൈകൾ മുറുക്കി പിടിച്ച് , ഒരേ സ്വരത്തിൽ

   " നമുക്കൊന്ന് കണ്ണൂർ വരെ പോയിട്ട് വരാം ... !! "

  " കണ്ണൂരോ ? എന്തിന് ... ?? " എന്റെ ഉള്ളിലെ ചോദ്യം സ്വാഭാവികം .

  " യൂണിവേഴ്സിറ്റി വരെ , സപ്ലിയുടെ രജിസ്ട്രേഷൻ ഫോം തപാലിൽ ഇടാൻ !! " ഇതുവരെ മോക്ഷം കിട്ടാതെ GECW യിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ജിൻഷുക്കാൻറെ സപ്ലികളിൽ രണ്ടെണ്ണത്തിന് മോക്ഷം കൊടുക്കാനുള്ള ശ്രമം !!

  മുമ്പൊരിക്കെ , ഇങ്ങേര് ഐ ടി ക്ക് പോയ സമയം, ഇതേ ആവശ്യത്തിന് എന്നെ കണ്ണൂർ യൂണിവേഴ്സിറ്റിയിലേക്ക് പറഞ്ഞു വിട്ടിരുന്നു. അതുതന്നെയാണ് ഇന്ന് ഇതേ ആവശ്യത്തിന് എന്നെ കൂട്ട് പിടിച്ചത് !

  കോളേജ് യൂനിമോഫിൽ , സഞ്ചി ബാഗിൽ ലാബ് റെക്കോർഡ് അടക്കം പുസ്തകങ്ങളും , കയ്യിലാണേൽ ബസ്സിന് കാശെടുക്കാൻ പോലും ഒന്നുമില്ല !! ഈ പ്രയാസം ഞാൻ പറഞ്ഞ് തീർക്കും മുമ്പേ അസ്‌ലമിന്റെ ബാഗിലെ ഷർട്ടിനും ജിൻഷുക്കാൻറെ പോക്കെറ്റിനും മുന്നിൽ ഞാൻ കീഴടങ്ങി .

  കണ്ണൂരേക്കുള്ള ബസ്സ് വന്നു , ഞങ്ങൾ കേറി , സീറ്റൊന്നും ഇല്ലാഞ്ഞതു കൊണ്ട് നിന്ന് കൊണ്ട് തന്നെ കണ്ണൂരിലേക്ക് !!

  എങ്ങോ എത്തി , " ഞങ്ങൾ യൂണിവേഴ്സിറ്റി എത്തി ആവശ്യം തീർത്ത് തിരിച്ച് മടങ്ങാൻ കണക്കെ കണ്ണൂർ നിന്ന് മനന്തവാടിയിലോട്ട് ഇന്നിനി ബസ്സൊന്നുമില്ല " എന്ന സത്യം എന്റെ കൂട്ടു പ്രതികളിൽ നിന്നും മനസ്സിലാക്കാൻ സ്വൽപം വൈകിപ്പോയി !!

  ഇന്ന് ബുധൻ , നാളെ വ്യാഴം ! നാളെ ഉച്ചക്ക് ശേഷം System Software ലാബ് !! ലാബിനെങ്കിലും തിരിച്ചെത്താമെന്ന പ്രതീക്ഷയിൽ ഈ പാവം ഞാൻ !!

  അത്രയൊന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല എന്ന ഭാവത്തിൽ ചളിമോനും അസ്‌ലമും !!

തുടരും 

കുമാരികളെ തേടി കന്യാകുമാരിയിലേക്ക് : ഭാഗം 1 കുമാരികളെ തേടി കന്യാകുമാരിയിലേക്ക്  :  ഭാഗം 1 Reviewed by Unknown on 11:26 AM Rating: 5

1 comment:

  1. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    ReplyDelete

Note: Only a member of this blog may post a comment.

Powered by Blogger.