ഒരു തിരിച്ചുവരവ് . . . ! !


       സത്യത്തില്‍ ഇങ്ങനെയൊരു ബ്ലോഗ്‌ എനിക്കുണ്ടായിരുന്നു എന്നത് പോലും മറന്നുപോകാന്‍ ഞാന്‍ തുടങ്ങിയിരുന്നു . തൊട്ട് മുമ്പത്തെ പോസ്റ്റിന്റെ ഡേറ്റ് എടുത്ത് നോക്കുമ്പോള്‍ അത് മനസ്സിലാകും ,  ക്രത്യമായി പറഞ്ഞാല്‍ ആ പോസ്റ്റ്‌ എഴുതിയിട്ട് ഇന്നേക്ക് 2 വര്‍ഷവും 7 മാസവും 15 ദിവസവും പിന്നിട്ടു ( അല്ല  , അതിന്  മുമ്പ് കാര്യമായിട്ടൊന്നും പോസ്റ്റിയിട്ടില്ലല്ലൊ . . . ! ! !   )

               ബ്ലോഗിങ്ങില്‍ ഇങ്ങനെ ദീര്‍ഘമായ ഇടവേളക്ക് കാരണം " സമയം കിട്ടാത്തതായിരുന്നു , പഠിക്കാന്‍ ഉണ്ടായിരുന്നു , തേങ്ങയാണ് മാങ്ങയാണ്‌ " എന്നൊക്കെ ചുമ്മാ കള്ളം പറയണോ . . . ? ?   

വേണ്ടല്ലെ . . . ! !  വേണ്ടെങ്കിൽ വേണ്ട ഞാൻ സത്യം തന്നെ പറയാം . . . !


Patchworks എന്ന പേരിൽ മലയാളത്തിലും ഇംഗ്ലീഷിലും കമ്പ്യൂട്ടർ സാങ്കേതിക സഹായങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് രണ്ടു ബ്ലോഗുകൾ തുടങ്ങിയിരുന്നു  , പിന്നീട് അതിലേക്ക് ശ്രദ്ധ ചുരുങ്ങുകയും മിച്ചം കിട്ടിയിരുന്ന കുറഞ്ഞ സമയം ആ ബ്ലോഗുകൾക്ക് മാറ്റിവെക്കേണ്ടി വരികയും ചെയ്തു . സത്യത്തിൽ അതാണ്‌ സംഭവിച്ചത് . . . ! ! !

നിങ്ങള്‍ പറ ഞാന്‍ കള്ളം പറയണമായിരുന്നോ  . . .  ? ? ?  
പിന്നീട് ആ ബ്ലോഗുകളേയും തിരിഞ്ഞു നോക്കാൻ കഴിയാതെ വന്നപ്പോൾ ഇങ്ങോട്ട് വീണ്ടും വന്നു .  ഇനിയെല്ലാം ഒരുപോലെ മാനേജ് ചെയ്യണം എന്ന് മാത്രം . . .

ഇവിടെ അപശബ്ദങ്ങളിൽ വന്ന്  ബ്ലോഗ്‌ കുട്ടപ്പനാക്കി എടുത്തപ്പോ ബ്ലോഗ്‌ വായനക്കാരുടെ എണ്ണവും ചില  കമന്റ്സും ഡിലീറ്റ് ആയിപ്പോയി . . ! 
( ആദ്യമേ ഇത്തിരി ഉണ്ടായിരുന്നൊള്ളൂ .. അത് കൂടെ പോയാൽ പിന്നെ പറയണ്ടല്ലൊ . . !! ) ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ ബ്ലോഗ്‌ എഴുത്ത് എത്രത്തോളം കാര്യക്ഷമമായിരിക്കും എന്നതിന്‍റെ മറുപടി എനിക്ക് അറിയില്ല . എങ്കിലും ഇവിടെയൊക്കെ തന്നെ കാണും എന്ന ഉറപ്പോടെ ഈ കൊഴിഞ്ഞിക്കോടന്‍റെ ബ്ലോഗ്‌ " ഒരു തിരിച്ചുവരവ്  . . . ! ! " നടത്തിയിരിക്കുന്നു . . . . !   
ഒരു തിരിച്ചുവരവ് . . . ! ! ഒരു തിരിച്ചുവരവ് . . . ! ! Reviewed by Unknown on 7:29 AM Rating: 5

10 comments:

 1. അവസാനം പറഞ്ഞത് “അപശബ്ദം” ആകാതിരിക്കട്ടെ

  ReplyDelete
  Replies
  1. ആകാതിരിക്കാന്‍ ശ്രമിക്കാം മാഷേ . . . ! ! സമയം കാര്യക്ഷമമായി ഉപയോഗപ്പെടുത്തണം എന്ന് മാത്രം . . . :D

   Delete
 2. Replies
  1. അപ്പൊ . . . അങ്ങനെത്തന്നെ ^_^

   Delete
 3. തിരിച്ചുവരവാശംസകൾ

  ReplyDelete
 4. തിരിച്ചു വരവിനു നന്ദി :)

  ReplyDelete
  Replies
  1. ഞ്ഞമ്മക്കും പെരുത്ത് നന്ദി . . . ^_^

   Delete

Note: Only a member of this blog may post a comment.

Powered by Blogger.