കോളേജിലേക്കുള്ള വഴി മദ്ധ്യേ . . .

                     എന്തൊക്കെ ആയിരുന്നു കഥാനായകൻ , വയനാട് ഒലക്കേടെ മൂട് എന്നിട്ട്  ഇതിവരെ ഒറ്റ പോസ്റ്റ്‌ പോലും ഇട്ടില്ല , ശവം !!! 


കോളേജില്‍ ജോയിന്‍ ചെയ്തിട്ട് ഒരു സെമ്സ്റെര്‍ തീര്‍ന്നു , എന്നിട്ടും ഇത്രേം ഗ്യാപ്പിനിടെ ഒന്ന് ബ്ലോഗിൽ ഒന്ന് വന്ന് നോക്കാൻ പോലും ടൈം കിട്ടിയില്ല , അല്ലെങ്കിൽ ടൈം ഉണ്ടാക്കിയെടുത്തില്ല എന്നത് യാഥാർത്ഥ്യം . . . പക്ഷെ കഥയിതാ ഇവിടെ തുടങ്ങി . . . !!! 

ഞാന്‍ 2014 SSLC ബാച്ച് ആയിരുന്നു .  നമ്മടെ ബാച്ച് പുറത്തിറങ്ങിയപ്പൊ വിദ്യാഭ്യാസവകുപ്പ് Syllabus മാറ്റി !!!  +2 വില്‍  . . . അതുവരെ ഞാന്‍ പഠിച്ചിരുന്ന വേങ്ങര Govt HSS ല്‍ +2 തലത്തില്‍ ഒരു NSS unit പോലും ഇല്ലായിരുന്നു . . . !!! അവിടെ എന്‍റെ ബാച്ച് 2nd Year ല്‍ എത്തിയപ്പൊ പുതുതായി NSS unit നു പുറമേ അധിക ബാച്ചുകള്‍ കൂടെ അനുവദിച്ചു . . . !!! ഇപ്പൊ പുതുതായി ബില്‍ഡിംഗുകള്‍ പണിതുകൊണ്ടിരിക്കുവാന് . . . !!! വമ്പന്‍ മാറ്റങ്ങള്‍ !!!

അങ്ങനെ മാറ്റങ്ങള്‍ എന്‍റെ തൊട്ടുപിറകേ വന്നോണ്ടിരിക്കുവായിരുന്നു . . .

തുടര്‍ന്ന്‍ , ഒരു വര്‍ഷത്തെ repeating course നു ശേഷം Kerala Engineering Entrance എഴുതി ഒരു വലിയ റാങ്കോടെ ( റാങ്കിന്റെ വലുപ്പത്തില്‍ തന്നെ !!! ) Wayanad , Govt Engineering college ല്‍ ഇഷ്ട്ട വിഷമായ Computer Science and Engineering നു അഡ്മിഷന്‍ കിട്ടി . . . ( പരമോന്നതനായ ദൈവത്തിനു സ്തുതി  ) . 

   പക്ഷെ , ഇപ്പ്രാവശ്യം മാറ്റം എന്‍റെ തൊട്ടുപിറകില്‍ ആയിരുന്നില്ല മറിച്ച് എന്‍റെ കൂടെ തന്നെ ആയിരുന്നു !!! ( ബംഗ്ലൂര്‍ ഡെയ്സില്‍ അജു സാറയോട് പറഞ്ഞപോലെ , മാറ്റത്തിന് അപ്പൊ എന്‍റെ കൂടെയാകാനിരുന്നു ഇഷ്ട്ടം ) . 
മാറ്റം എന്തെന്ന് വെച്ചാല്‍ കേരളത്തില്‍ പല university കളിലായി ചിതറിക്കിടന്നിരുന്ന Engineering course , Dr. APJ Abdul Kalam ന്‍റെ പേരില്‍ A P J Abdul Kalam Technological University ( KTU ) എന്ന University ക്ക് കീഴില്‍ എകീകരിച്ചു . . . പിന്നെ അടുത്ത മാറ്റം +2 വില്‍ കിട്ടാതെ പോയ NSS , അതും  ബ്ലോഗ്ഗെറും ( ഭൂലോകത്ത് അരീക്കോടന്‍ !!! പ്രധാന ബ്ലോഗ്‌ - മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍ )  Best NSS Program officer ക്കുള്ള National Award ജേതാവുമായ ആബിദ് സര്‍ !!! .

ഇനി ആദ്യ സെമ്മിനിടയിലെ സംഭവവികാസങ്ങളും KTU ഉള്‍പ്പെടെ മറ്റു അനുബന്ധ വിശേഷങ്ങള്‍ വഴിയെ പറയാം  . . . !!!
കോളേജിലേക്കുള്ള വഴി മദ്ധ്യേ . . . കോളേജിലേക്കുള്ള വഴി മദ്ധ്യേ . . . Reviewed by Unknown on 3:40 PM Rating: 5

No comments:

Note: Only a member of this blog may post a comment.

Powered by Blogger.