banner image

കഥാനായകന്‍റെ കോളേജ് ജൈത്രയാത്ര . . . !!

Note : ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്നത്‌കഥാനായകന്‍റെ ആത്മഗതം . . .
     
      
           കോളേജില്‍ അടിച്ചുപൊളിച്ച് നടക്കേണ്ട കാലത്ത് പുസ്തക ക്കൂമ്പാരം തോളിലേറ്റി വീണ്ടും സ്കൂളിലേക്ക് തന്നെ പോകേണ്ടി വന്ന ഹതഭാഗ്യനാണ് നമ്മുടെ കഥാനായകന്‍ ( ഇന്നത്തെ പ്ലസ്‌ടു , പ്രീ-ഡിഗ്രീ ആയിത്തന്നെ തുടര്‍ന്നിരുന്നുവെങ്കില്‍ , അന്ന് കോളേജില്‍ ഒരു വിലസ് വിലസാമായിരുന്നു . . ., ഈ കഥാനായകന്‍ ആരാണെന്നുള്ളത് സസ്പെന്‍സ് . . .) , 
   

            പക്ഷെ അവിടെയും നമ്മുടെ നായകന്‍ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല . . . !!
ആ രണ്ട് വര്‍ഷവും പറ്റാവുന്നത്ര കെങ്കേമമായി മുന്നോട്ട് നീക്കി ( എന്ത് അടിപൊളി ആയിരുന്നു ആ ലൈഫ് . . . , പണ്ടേതോ കവി " എന്‍റെ സമ്പാദ്യം മുഴുവനും എടുത്തോളൂ എന്‍റെ കുട്ടിക്കാലം തിരിച്ചുതരൂ " എന്ന് പാടിയത് " എന്‍റെ സമ്പാദ്യം മുഴുവനും എടുത്തോളൂ എന്‍റെ +2 കാലം തിരിച്ചുതരൂ "എന്ന്‍ പാടിപ്പിച്ച ആ കാലം . . .   ) . 

        അങ്ങനെ പടച്ചോന്‍റെ കളി . . . !!  

              ഇവന് കോളേജില്‍ പഠിക്കണം എന്ന മോഹത്തിന്‍റെ മൊട്ട് വിരിയാറായി . . .  


" പരന്തു കഹാനി മേം ഏക്‌ ട്വിസ്റ്റ്‌ ഹോഗയാ . . . !!!! "

                അവന് എഞ്ചിനീയറിംഗ് പഠിക്കാന്‍ മോഹം . . . !!! അങ്ങനെ ഒരു വര്‍ഷ +2 റിപ്പീടിംഗ് കോഴ്സിന് ശേഷം അവന്‍ തരക്കേടില്ലാത്ത റാങ്കോടെ കേരള എഞ്ചിനീയറിംഗ് പാസായി ( അല്ലാതെ , പറയുമ്പോ ആരേലും മോശാക്കി പറയോ . . !!! ) നമ്മുടെ ഈ നായകന്‍. . . .

                   അങ്ങനെ കോളേജില്‍ പഠിക്കണം എന്ന മോഹവുമായി വയനാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് വരെ എത്തിപ്പെട്ടു . . . !!!

                    അങ്ങനെ നമ്മുടെ നായകന്‍ ആദ്യമായി ഹോസ്റ്റല്‍ ജീവിതവും തുടങ്ങി . . !! ( ഇനി  എന്താവും എന്തരോ . . .? ! ! ! ) . അവന്‍ ഒരുപറ്റം പുതിയ  ക്കളുമായി തന്‍റെ കോളേജ് ജൈത്രയാത്ര തുടരുകയാണ് . . . !!  

 ( ബാക്കി കോളേജ് കഥകള്‍ വരും പോസ്റ്റുകളില്‍ പ്രതീക്ഷിക്കാം . . . !!   )

               ഇനി ബാക്കിവെച്ച ആ ബോംബ്‌ പൊട്ടിക്കട്ടെ . . . !!

             " നിങ്ങൾ പ്രതീക്ഷിച്ചപ്പോലെ ത്തന്നെ  ഈ കഥയിലെ കഥാനായകന്‍ ഈ ഞാനല്ലാതെ മറ്റാരുമല്ല . . . !!! "
കഥാനായകന്‍റെ കോളേജ് ജൈത്രയാത്ര . . . !! കഥാനായകന്‍റെ കോളേജ് ജൈത്രയാത്ര  . . . !! Reviewed by Unknown on 12:07 AM Rating: 5

2 comments:

  1. നായകനെ മനസ്സിലാ‍യി
    വില്ലനാരാ? അല്ലെങ്കില്‍പോട്ടെ, വില്ലിയാരാ?

    ReplyDelete
    Replies
    1. കഥ യിലെ വില്ലനോ , നമുക്ക് ആലോചിക്കാം . . .

      Delete

Note: Only a member of this blog may post a comment.

Powered by Blogger.