അയാളെ മദ്യം വല്ലാതെ വശത്താക്കിയിരുന്നു.

  അയാള്‍ ആ ദേശീയപാതയില്‍ തന്റെ ദുര്‍ബലമായ കാലുകള്‍ വെക്കാന്‍ ഒരിടം തേടിക്കൊണ്ടിരുന്നു . കണ്ണില്‍ ആകെ ഇരുട്ട് കയറിയെങ്കിലും അയാള്‍ തുടര്‍ച്ചയായി അസഭ്യം പുലമ്പാതിരുന്നില്ല  . 

        വളരെ പെട്ടന്നാണ് വേഗത കൊണ്ട് ജ്വലിക്കുന്ന ആ കാര്‍ അതുവഴി ചീറിപ്പാഞ്ഞു വന്നത് . ഡ്രൈവര്‍ അയാളുടെ തൊട്ട് മുമ്പേ തന്റെ വാഹനം കഷ്ട്ടിച്ച് നിരുത്തിയെങ്കിലും അയാള്‍ ആ റോഡിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു . സഹജീവി സ്നേഹിയായ ആ ഡ്രൈവര്‍ അയാളെ ആശുപത്രിയില്‍ എത്തിച്ചു 
 ആശുപത്രിയില്‍ ഡോക്ട്ടര്‍ മാരും  നുര്സുമാരും അയാളെ ചികിത്സിക്കുന്നതില്‍ വല്ലാതെ ജാഗ്രതരായി . എന്തൊക്കെയോ കുത്തിവെക്കുന്നു , ഗ്ലൂക്കോസ് കയറ്റുന്നു . പലതരം  യന്ത്രങ്ങളും ശബ്ദിക്കുന്നു .

" രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാര്യയും മക്കളും ഉപേക്ഷിച്ച് പോയ അയാള്‍ ദീര്‍ഘകാലമായി മദ്യത്തിന്റെയും പുകവലിയുടെയും തീക്ഷ്ണമായ ഊരാകുടുക്കിലായിരുന്നു " എന്ന് അവിടെ കൂടിയ ചിലരുടെ സംസാരത്തില്‍ നിന്നും ഒപ്പിയെടുക്കാമായിരുന്നു . 

" അയാളുടെ കരള്‍ മദ്യവും പുകവലിയും ഏതാണ്ട്  കാര്‍ന്നു കഴിഞ്ഞിരുന്നു , ശ്വാസകോശം വല്ലാതെ ഇരുണ്ട് കരിഞ്ഞ്  ഒരു കരിക്കട്ട പരിവത്തിലായിരുന്നു " എന്ന് ചില യന്ത്രങ്ങളും വിളിച്ച് പറയുന്നുണ്ടായിരുന്നു ...

  അയാളെ മദ്യം വല്ലാതെ വശത്താക്കിയിരുന്നു ..അയാള്‍ അസഭ്യങ്ങള്‍ പറഞ്ഞുകൊണ്ട് തന്നെ തന്റെ അവസാന സമയത്തോട്‌ വിടപറഞ്ഞ് ഉയര്‍ന്നകലുകയായിരുന്നു .. 
   
     " മദ്യം ; സര്‍വ്വനാശങ്ങളുടെയും താക്കോല്‍ , നിങ്ങള്‍ അത് ഉപേക്ഷിക്കുവിന്‍ നിങ്ങള്‍ ജീവിത വിജയികളാവന്‍ " എന്ന് വാനില്‍ മുഴങ്ങി കേള്‍ക്കുന്നുണ്ടായിരുന്നു .......

   Click here to view Effects of Alcohol in human body  

അയാളെ മദ്യം വല്ലാതെ വശത്താക്കിയിരുന്നു. അയാളെ മദ്യം വല്ലാതെ വശത്താക്കിയിരുന്നു. Reviewed by Unknown on 8:17 PM Rating: 5

1 comment:

  1. മദ്യം വിഷമാണ് അതില്ലെങ്കില്‍ വല്ലാത്ത വിഷമമാണ് .


    നന്നായിട്ടുണ്ട് കൂട്ടുകാരാ ... :)

    ReplyDelete

Note: Only a member of this blog may post a comment.

Powered by Blogger.