കുട്ടിക്കവിതകള്‍

അന്നം 

ചിലന്തി വല നെയ്തു 
തീർക്കും   പോലെ 
കർഷകർ ചോര നീരാക്കി 
നെയ്തുതീർക്കുന്നതീ 
" അന്നം "

ദിവസങ്ങളായി 
പട്ടിണി കിടക്കുന്നവൻ 
കാണാൻ കൊതിക്കുന്നതീ 
" അന്നം "

എന്നും   വയറു    നിറച്ച് 
വിശപ്പിന്റെ വേദനയറിയാത്തവൻ 
പുല്ലു വില കൽപ്പിക്കുന്നതീ 
" അന്നം "

മെഴുകുതിരി 

ഇരുട്ടിന്‍ ഭയങ്ങള്‍
വേട്ടയാടുന്ന സന്ധ്യകളെ
പ്രകാശത്താല്‍ മൂടിപ്പുതക്കാന്‍ 

കണ്ണീരൊലിക്കും പോലെ
ഒരുകി , ഒഴുകുന്നു നീ
എനിക്കിത്തിരി വെട്ടമേകാന്‍ 

നിന്നിലുണ്ട് ഞങ്ങള്‍ക്ക്
ഹ്യദയത്തില്‍ ചേര്‍ത്തുവെക്കാന്‍ 
ഒത്തിരിയൊത്തിരി 
ത്യാഗ-സമര്‍പ്പനങ്ങളുടെ പാഠങ്ങള്‍ 

കുട്ടിക്കവിതകള്‍ കുട്ടിക്കവിതകള്‍ Reviewed by Unknown on 5:44 AM Rating: 5

2 comments:

Note: Only a member of this blog may post a comment.

Powered by Blogger.